മാഹി: പുതുച്ചേരി മുനിസിപ്പല്‍ /പഞ്ചായത്ത് ഇലക്ഷന് നീട്ടി വെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മദ്രാസ് ഹൈ കോടതിയുടെ മുന്നിലുള്ള കേസ് 21ന് ജസ്റ്റിസ് എം.ദുരയ്സ്വാമി, ജസ്റ്റിസ് സുന്ദര്‍ മോഹന്‍ എന്നിവരുടെ ബെഞ്ചില്‍ വാദത്തിന് വരും. അതിനിടെ സുപ്രീം കോടതിയില്‍ നിന്ന് കോടതിയലക്ഷ്യ വിധി നേടിയെടുത്ത അഡ്വ.ടി അശോക് കുമാറും ഈ കേസ്സില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.