നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആഗസ്റ്റ് 10 വരെ തടഞ്ഞു

നൂപുര്‍ ശര്‍മയുടെ അറസ്റ്റ് ആഗസ്റ്റ് 10 വരെ തടഞ്ഞു

ന്യൂഡല്‍ഹി: പ്രവാചകനിന്ദാ കേസില്‍ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ ആഗസ്റ്റ് 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. നൂപുശര്‍മക്കെതിരേ കേസെടുത്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയയ്ച്ചു. ഇനി ഏതെങ്കിലും സംസ്ഥാനങ്ങള്‍ പുതിയ കേസെടുത്താലും ഈ വിധി ബാധകമായിരിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

ഡല്‍ഹിയിലെ ഒഴികെയുള്ള കേസുകള്‍ റദ്ദാക്കണമെന്ന നൂപുറിന്റെ ആവശ്യത്തിലാണ് നോട്ടീസ് അയച്ചത്. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേസെടുത്ത സംസ്ഥാനങ്ങളോട് കോടതി നിര്‍ദേശിച്ചു.

ഒന്‍പത് കേസുകളാണ് വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ നൂപുര്‍ ശര്‍മയ്ക്കെതിരേയുള്ളത്. സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റെ പരമാര്‍ശങ്ങള്‍ക്ക് പിന്നാലെ നിരവധി ഭീഷണി കോളുകള്‍ ലഭിക്കുന്നതായും ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നുമാണ് ഭീഷണികളെന്നും നൂപുര്‍ കോടതിയെ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *