നീറ്റ് പരീക്ഷ വിവാദം; കൊല്ലം ആയൂര്‍ കോളജില്‍ വന്‍ സംഘര്‍ഷം, ലാത്തിവീശി പോലിസ്

നീറ്റ് പരീക്ഷ വിവാദം; കൊല്ലം ആയൂര്‍ കോളജില്‍ വന്‍ സംഘര്‍ഷം, ലാത്തിവീശി പോലിസ്

തിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ കൊല്ലം ആയൂരിലെ മാര്‍ത്തോമ്മ കോളജില്‍ വന്‍ സംഘര്‍ഷം. വിവിധ സംഘടനകള്‍ നടത്തിയ പ്രതിഷേധമാണം സംഘര്‍ഷത്തില്‍ കലാശിച്ചത്. ബാരിക്കേഡ് തകര്‍ത്ത് കോളജില്‍ പ്രവേശിച്ച പ്രതിഷേധക്കാര്‍ പോലിസിന് നേരെ കല്ലെറിഞ്ഞു. കോളജിന് ഉള്ളിലേക്ക് തള്ളിക്കയറിയ പ്രതിഷേധക്കാര്‍ കോലജിലെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. കെ.എസ്.യു, ഡി.വൈ.എഫ്.ഐ, എ.ബി.വി.പി, എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലിസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിവീശി. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് കോളജ് അധികൃതര്‍ വിശദീകരിക്കുന്നത്. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടു. സംഭവത്തെ കുറിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്രപ്രധാന്‍ വിദ്യാഭ്യാസ അഡീഷനല്‍ സെക്രട്ടറിയോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി കേന്ദ്രത്തിന് കത്തയക്കുകയും കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ലോക്‌സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. മുന്‍ പരിചയമില്ലാത്തവരാണ് കുട്ടികളെ പരിശോധിച്ചതെന്ന് പോലിസ് പറയുന്നു. പത്ത് പേരാണ് സംഘത്തിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സ്റ്റാര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പരിശോധന ചുമതല നല്‍കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *