- രണ്ടു പേര്‍ കോളജ് ജീവനക്കാര്‍
തിരുവനന്തപുരം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ അഞ്ചു സ്ത്രീകളെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തതില്‍ രണ്ടു പേര്‍ കോളജ് ജീവനക്കാര്‍ ആണ്.
കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന നീറ്റ് പരീക്ഷയിലാണ് വിദ്യാര്‍ഥികളുടെ അടിവസ്ത്രം അഴിപ്പിച്ചത്. തുടര്‍ന്ന് ഇതിനെതിരേ നിരവധി വിദ്യാര്‍ഥിനികള്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് പോലിസ് അന്വേഷണം ആരംഭിച്ചതും അറസ്റ്റും. സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്.