നാളെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കും; എത്ര പേര്‍ക്കെതിരേ കേസെടുക്കുമെന്ന് കാണട്ടെ: ഷാഫി പറമ്പില്‍

നാളെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിക്കും; എത്ര പേര്‍ക്കെതിരേ കേസെടുക്കുമെന്ന് കാണട്ടെ: ഷാഫി പറമ്പില്‍

തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ശബരിനാഥന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. കേസിലെ സാക്ഷിയാക്കി വിളിച്ചുവരുത്തിയ ശബരിനാഥനെ ചോദ്യം ചെയ്യാതെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലിസും പോലിസ് സംവിധാനങ്ങളും സര്‍ക്കാരിന്റെ അടിമകളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭീരുവാണെന്നും ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. ശബരിനാഥന് എതിരേയുള്ള കേസ് വ്യാജമാണ്. മുഖ്യമന്ത്രിക്ക് കരിങ്കൊടിയെ പോലും പേടിയാണ്. നാളെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കും. കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്തതിന്റെ പേരിലാണ് അറസ്റ്റ് എങ്കില്‍ എത്ര പേരെ അറസ്റ്റ് ചെയ്യും എന്ന് കാണട്ടെയെന്നും ഷാഫി പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ആഹ്വാനം ചെയ്തതിന്റെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തത്. കരിങ്കൊടി കാണിക്കാന്‍ മാത്രമാണ് വാട്സ്ആപ്പ് ചാറ്റില്‍ പറയുന്നതെന്നും ഷാഫി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *