കോഴിക്കോട്: കേരളത്തില്‍ ഏകീകൃത ദേവസ്വം നിയമം നടപ്പിലാക്കി മലബാര്‍ ദേവസ്വം ജീവനക്കാര്‍ക്ക് തുല്ല്യ നീതി ലഭ്യമാക്കണമെന്ന ഹൈക്കോടതി വിധിയുണ്ടായിട്ടും വിധി നടപ്പിലാക്കാതെ മലബാര്‍ ക്ഷേത്ര ജീവനക്കാരോട് ക്രൂരത കാട്ടുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കോടതി വിധിയുടെ 28ാമത് വാഷിക ദിനമായ ജൂലൈ 21ന് മലബാര്‍ ക്ഷേത്ര ജീവനക്കാരുടെ സംയുക്ത സമരസമിതിപ്രതിഷേധദിനമായി ആചരിക്കുമെന്നും കോഴിക്കോട് ബോര്‍ഡ് ഓഫീസിന് മുന്‍പില്‍ ശക്തമായപ്രതിഷേധം ഉയര്‍ത്തി പ്രതികരിക്കുമെന്നും സംയുക്ത സമരസമിതിയറിയിച്ചു.