കോഴിക്കോട്: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന കെ. കാമരാജ് സമൂഹത്തിലെ എല്ലാ ജനവിഭാഗത്തിനും എന്നും മാതൃകാ പുരുഷനാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. ജൂലൈ 14 മുതല്‍ 21 വരെ നടത്തുന്ന കാമരാജിന്റെ119-ാമത് ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് പി.കെ കബീര്‍ സലാല അധ്യക്ഷത വഹിച്ചു.
ഡോ.കെ.മൊയ്തു, എന്‍.സി. മോയിന്‍ കുട്ടി, അഡ്വ.കെ.ആനന്ദകനകം, വി.എം. ആഷിഖ്, പി.എം. മുസമ്മില്‍ പുതിയറ , ഷംസുദ്ദീന്‍ മുണ്ടോളി , എ.വി.അബ്ദുള്‍ ഗഫൂര്‍ , വി.എം അഖ്മല്‍, പി.കെ ദേവദാസ് , യു. സക്കീറലി, കെ.കെ അഷ്‌റഫ് വാണിമേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.21 ന് വൈകുന്നേരം തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. ഡോ.എ നീലലോഹിതദാസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മുന്‍ മന്ത്രിയും മുന്‍ പ്രതിപക്ഷേ നേതാവുമായ രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തുന്നം.