കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് പ്രൊമോ വീഡിയോ: സംവിധായകരെ ക്ഷണിക്കുന്നു

കുടുംബശ്രീ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ് പ്രൊമോ വീഡിയോ: സംവിധായകരെ ക്ഷണിക്കുന്നു

തിരുവനന്തപുരം: കുടുംബശ്രീ ‘സ്‌നേഹിത’ ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്കിന്റെ സേവനങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി പ്രൊമോ വീഡിയോ തയ്യാറാക്കുന്നതിന് പരിചയ സമ്പന്നരായ സംവിധായകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഒന്നു മുതല്‍ രണ്ടു മിനിട്ട് ദൈര്‍ഘ്യം വരുന്ന പ്രൊമോ വീഡിയോ ആണ് തയ്യാറാക്കേണ്ടത്. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, ഈ മേഖലയിലുള്ള മുന്‍പരിചയം, ബജറ്റ്, കണ്‍സപ്റ്റ് നോട്ട് എന്നിവ സഹിതം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില, മെഡിക്കല്‍ കോളേജ്.പി.ഓ, തിരുവനന്തപുരം-695011 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ്. അവസാന തീയതി 2022 ജൂലൈ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ വെബ്‌സൈറ്റ് www.kudumbashree.org/promo സന്ദര്‍ശിക്കുക.

 

Share

Leave a Reply

Your email address will not be published. Required fields are marked *