കാഞ്ഞങ്ങാട് സ്വദേശിയെ തലശ്ശേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട് സ്വദേശിയെ തലശ്ശേരിയിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തലശേരി: കാഞ്ഞങ്ങാട് സ്വദേശിയായ ഹോട്ടല്‍ തൊഴിലാളിയെ തലശ്ശേരിയിലെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മകാട്ടില്‍ പറമ്പത്ത് പി.കെ ചന്ദ്രനെ(54) യാണ് തിരുവങ്ങാട് ടെമ്പിള്‍ ഗേറ്റിലെ ശാന്തിഭവന്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബത്തില്‍ നിന്നും അകന്ന് കഴിഞ്ഞ 11 മാസത്തോളം ഇയാള്‍ ഈ ലോഡ്ജിലെ 15 നമ്പര്‍ മുറിയിലാണ് കഴിഞ്ഞു വന്നിരുത്. പഴയ ബസ്സ്റ്റാന്റ് ജൂബിലിഷോപ്പിങ്ങ് കോംപ്ലക്സിലെ ചായക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. കഴിഞ്ഞ ശനിയാഴ്ച വരെ കടയിലെത്തിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ്കട്ടിലില്‍ നിന്നും നിലത്ത് വീണ നിലയില്‍ കാണപ്പെട്ടത്. തലക്ക് ക്ഷതമേറ്റിട്ടുണ്ട്. തലശ്ശേരി പോലിസും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡുമെത്തി ത്തി സംഭവസ്ഥലം പരിശോധിച്ചിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഇയാല്‍ക്ക് മൂന്നുമക്കളുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *