കളഞ്ഞുകിട്ടിയ 25000 രൂപ അടങ്ങിയ പഴ്‌സ് ഉടമയെ തിരിച്ചേല്‍പ്പിച്ച് മാതൃകയായി ഷംസീര്‍

കളഞ്ഞുകിട്ടിയ 25000 രൂപ അടങ്ങിയ പഴ്‌സ് ഉടമയെ തിരിച്ചേല്‍പ്പിച്ച് മാതൃകയായി ഷംസീര്‍

കോഴിക്കോട്: കളഞ്ഞു കിട്ടിയ 25000 രൂപ അടങ്ങിയ പഴ്‌സ് ഉടമയെ കണ്ടെത്തി തിരികെ നല്‍കി കാളൂര്‍ റോഡ് നിവാസിയായ ഷംസീര്‍ മീത്തില്‍ പറമ്പില്‍. കഴിഞ്ഞ ദിവസം രാവിലെയാണ് കാളൂര്‍ റോഡ് എം.ഐ.യു.പി സ്‌കൂളിന് സമീപം ഡോ. വി. ബാലന്‍ റോഡില്‍ നിന്നും ഷംസീറിന് 25,000 രൂപയും വില പിടിപ്പുള്ള രേഖകളും അടങ്ങിയ പഴ്‌സ് കിട്ടുന്നത്. ഉടന്‍ തന്നെ ഷംസീര്‍ പുത്തന്‍ മീത്തില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളെ വിവരം അറിയിക്കുകയും അവര്‍ പഴ്‌സ് വീണുകിട്ടിയ വിവരം അസോസിയേഷന്റെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി അംഗങ്ങളെ അറിയിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് പഴ്സിന്റെ ഉടമ രവീന്ദ്രന്‍ ചാത്തോത്ത് ബന്ധപ്പെടുകയും പുത്തന്‍ മീത്തില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹി വേലാമ്പത്ത് സന്തോഷ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ഷംസീര്‍ പഴ്‌സ് തിരികെ നല്‍കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *