കോഴിക്കോട്: എം.എം മണിക്കെതിരേ വംശീയ അധിക്ഷേപം നടത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ഖേദപ്രകടനത്തിന് മറുപടിയുമായി മുന്‍മന്ത്രി എം.എം മണി. ഒരുത്തന്റെയും മാപ്പും വേണ്ട കോപ്പും വേണ്ട എന്ന് മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരുത്തന്റെയും മാപ്പും വേണ്ട ….
കോപ്പും വേണ്ട……
കയ്യില്‍ വെച്ചേരെ …
ഇവിടെ നിന്നും തരാനൊട്ടില്ലതാനും……
കഴിഞ്ഞ ദിവസമാണ് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ എം.എം മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ച് നിയമസഭാ മാര്‍ച്ച് നടത്തിയത്. ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എം.എം മണിയുടെ മുഖം വെട്ടിഒട്ടിച്ചായിരുന്നു അധിക്ഷേപം. എന്നാല്‍, ഇതിനെ സാധൂകരിക്കുന്ന പ്രസ്താവനയാണ് കെ. സുധാകരന്‍ നടത്തിയത്.
എം.എം മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാന്‍ പറ്റുമോ, അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു. എന്നിങ്ങനെയായിരുന്നു അധിക്ഷേപ പരാമര്‍ശം. ഇതില്‍ പിന്നീട് കെ.സുധാകരന്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിന് മറുപടിയാണ് എം.എം മണി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടത്തിയത്.
കെ.കെ രമക്കെതിരേ എം.എം മണി നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തിയത്.