തലശ്ശേരി: അമൂര്‍ത്ത ചിത്ര കലയുടെ വാസകനായിരുന്നു അച്ചുതന്‍ കൂടലൂരെന്നും നിറങ്ങള്‍ വിന്യസിക്കുമ്പോള്‍ജ്യാമിതീയമായ ക്രമബദ്ധത പരീക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചു പോന്നതായും അദ്ദേഹത്തിന്റെ വിയോഗം ലോക ചിത്രകലയ്ക്ക് തന്നെ കനത്ത നഷ്ടമാണെന്നും ചിത്രകാരന്‍ എബി.എന്‍. ജോസഫ് അഭിപ്രായപ്പെട്ടു. ചിത്രകാരന്‍ അച്യുതന്‍ കൂടലൂരിന്റെ നിര്യാണത്തില്‍ കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് സംഘടിപ്പിച്ച അനുശോചന കൂട്ടായ്മയില്‍ അധ്യക്ഷ ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദേശദേശാന്തരങ്ങളില്‍ വ്യക്തിഗത പ്രദര്‍ശനങ്ങളിലും പ്രദര്‍ശന കൂട്ടായ്കളിലും അച്ചുതന്‍ കടലൂര്‍ ഭാഗമായിരുന്നുവെന്നും കേരള ലളിതകലാ അക്കാദമി, കേന്ദ്ര ലളിതകലാ അക്കാദമി തമിഴ്‌നാട് സര്‍ക്കാര്‍ അക്കാദമിയുടെയാല്ലാം പുരസ്‌കാരങ്ങള്‍ നേടിയ പ്രതിഭയാണ് അദ്ദേഹമെന്നും എബി.എന്‍.ജോസഫ് കൂട്ടിച്ചേര്‍ത്തു. സെല്‍വന്‍ മേലൂര്‍, പ്രദീപ് ചൊക്ലി കെ.പി മുരളീധരന്‍, കെ.പി പ്രമോദ്, പൊന്‍മണി തോമസ്,എ.സത്യനാഥ്, ഷമീല്‍ എന്നിവര്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു.