സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് എത്തിയതായിരുന്നു. രോഗം സ്ഥിരീകരിച്ച യുവാവ് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഈ മാസം 13ന് ആണ് യുവാവ് ദുബായില്‍ നിന്ന് എത്തിയത്. രോഗിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തിലാണ്.

നേരത്തെ, രാജ്യത്തെ ആദ്യത്തെ മങ്കി പോക്‌സ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ വിമാനത്താവളങ്ങളടക്കം പരിശോധന കര്‍ശനമാക്കുകയും രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകള്‍ ആരോഗ്യവകുപ്പ് പരിശോധിക്കന്നതടക്കമുള്ള നടപടികളിലേക്ക് പോയിരുന്നു. ഇതിനു പിന്നാലെയാണ് മങ്കിപോക്‌സ് ലക്ഷണങ്ങളുമായി യുവാവ് ആശുപത്രിയിലെത്തിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *