കോഴിക്കോട്: കഴിഞ്ഞ കാലങ്ങളില്‍ റേഷന്‍ കടകളില്‍ ഏറ്റവും അധികം വില വര്‍ധിച്ചത് മണ്ണെണ്ണക്കാണ് 19 രൂപ നിരക്കില്‍ ലിറ്ററിന് മണ്ണെണ്ണ ലഭിച്ചിരുന്നപ്പോള്‍ 2 രൂപ 20 പൈസയാണ് റേഷന്‍ വ്യാപാരിക്ക് കമ്മീഷനായി ലഭിച്ചിരുന്നത്. ഇന്നത്തെ വില പരിഗണിച്ച് റേഷന്‍ മണ്ണെണ്ണ എടുക്കണമെങ്കില്‍ അഞ്ചിരട്ടിയോളം മുതല്‍മുടക്കണം. കഴിഞ്ഞ നാലുവര്‍ഷത്തിനിടേ റേഷന്‍ മൊത്തവ്യാപാരികളുടെ കമ്മീഷന്‍ രണ്ടു തവണ വര്‍ധിപ്പിച്ചുവെങ്കിലും റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ വര്‍ധിപ്പിച്ചിട്ടില്ല. മണ്ണെണ്ണ റേഷന്‍ കടകളിലെത്തിക്കുന്നതിന്ന് വലിയ കൂലിവാടകയാണ് നല്‍കേണ്ടിവരുന്നത്.
ഇതെല്ലാം റേഷന്‍ വ്യാപാരികള്‍ക്ക് പ്രതികൂലമാകുന്നു. റേഷന്‍ സാധനങ്ങള്‍ പോലെ മണ്ണെണ്ണയും വാതില്‍പ്പടിയില്‍ എത്തിക്കുക, മൂന്ന് മാസം സ്റ്റോക്ക് ചെയ്യുന്നത് മൂലമുണ്ടാകുന്ന ബാഷ്പീകരണത്തിലെ ഷോര്‍ട്ടേജ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അടിയന്തിരമായി പരിഗണിക്കണം. പ്രശന് പരിഹാരമുണ്ടായില്ലെങ്കില്‍ മണ്ണെണ്ണ വിതരണവുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് ഓള്‍ കേരളാ റീട്ടേയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ: ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി.മുഹമ്മദലിയും ബന്ധപെട്ടവരോട് ആവശ്യപെട്ടു.