യാത്രക്കാര്‍ ബോര്‍ഡിങ് പാസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുത്: ദുബൈ പോലിസ്

യാത്രക്കാര്‍ ബോര്‍ഡിങ് പാസിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കരുത്: ദുബൈ പോലിസ്

  • രവി കൊമ്മേരി

ദുബൈ: വേനലവധി ആഘോഷിക്കാനായി യാത്ര ചെയ്യുന്നവര്‍ ബോര്‍ഡിങ് പാസിന്റെ ചിത്രം ഒരു കാരണവശാലും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കരുതെന്ന മുന്നറിയിപ്പുമായി ദുബൈ പോലിസ്. ഇതുവഴി യാത്രക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുമെന്ന് പോലിസ് ചൂണ്ടിക്കാട്ടി. പോലിസിന്റെ ഇ-ക്രൈം സര്‍വിസില്‍നിന്ന് സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള തട്ടിപ്പും ഹാക്കിങ് ശ്രമങ്ങളുമായി ബന്ധപ്പെട്ട് പ്രതിദിനം നൂറിനും ഇരുന്നൂറിനും ഇടക്ക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്ന് ദുബൈ പോലിസിലെ സൈബര്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജ്‌രി പറഞ്ഞു. പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ കാര്‍ഡ്, ടിക്കറ്റ്, ബോര്‍ഡിങ് പാസ് എന്നിവയില്‍നിന്ന് വളരെയധികം വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് ലഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സൈബര്‍ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള ദുബൈ പോലിസിന്റെ ഇ-ക്രൈം പ്ലാറ്റ്‌ഫോമാണ് www.ecrime.ae.

 

Share

Leave a Reply

Your email address will not be published. Required fields are marked *