മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലേ പ്രതിഷേധം; കെ.എസ് ശബരീനാഥന് നോട്ടീസ്

മുഖ്യമന്ത്രിക്കെതിരേ വിമാനത്തിലേ പ്രതിഷേധം; കെ.എസ് ശബരീനാഥന് നോട്ടീസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശബരീനാഥന് പോലിസ് നോട്ടീസ്. ചോദ്യം ചെയ്യലിന് നാളെ 11 മണിക്ക് ഹാജാരാകാന്‍ നിര്‍ദേശം. ശംഖുമുഖം അസി.കമ്മീഷണര്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രതിഷേധത്തിന് നിര്‍ദേശം നല്‍കിയത് ശബരീനാഥന്‍ ആണെന്ന് വവരം ലഭിച്ചിട്ടുണ്ടെന്നും ഇതേ തുടര്‍ന്നാണ് ചോദ്യം ചെയ്യുന്നതെന്നും പോലിസ് അറിയിച്ചു. വിമാനത്തില്‍ പ്രതിഷേധിക്കുന്നതിനെ കുറിച്ച് നിര്‍ദേശം നല്‍കുന്നുവെന്ന് പറയപ്പെടുന്ന വാട്‌സ്ആപ്പ് സന്ദേശം പുറത്ത് വന്നതിനു പിന്നാലെയാണ് പോലിസിന്റെ നോട്ടീസ്.

അതേസമയം, മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ. മൂന്ന് ആഴ്ചത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ട് ആഴ്ചയുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, തനിക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന് കുറിച്ച് യാതൊരു അറിയിപ്പ് കിട്ടിയിട്ടില്ലെന്നും സംഭവത്തെ കുറിച്ച് അറിയില്ലെന്നും ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *