‘മണിക്ക് ചിമ്പാന്‍സിയുടെ മുഖം തന്നെയല്ലേ’; അധിക്ഷേപ പരാമര്‍ശവുമായി കെ.സുധാകരന്‍

‘മണിക്ക് ചിമ്പാന്‍സിയുടെ മുഖം തന്നെയല്ലേ’; അധിക്ഷേപ പരാമര്‍ശവുമായി കെ.സുധാകരന്‍

ന്യൂഡല്‍ഹി: എം.എം മണിയുടെ മുഖവും ചിമ്പാന്‍സിയുടെ മുഖവും ഒന്ന്. ഒറിജിനല്ലാതെ കാണിക്കാന്‍ പറ്റുമോ അധിക്ഷേപ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. അത് അങ്ങനെയായി പോയതിന് ഞങ്ങളെന്ത് പിഴച്ചു. സ്രഷ്ടാവിനോടല്ലേ പോയി പറയേണ്ടതെന്നും സുധാകരന്‍ ചോദിച്ചു. ചിമ്പാന്‍സിയുടെ ശരീരത്തില്‍ എം.എം.മണിയുടെ മുഖം ചേര്‍ത്തുള്ള മഹിളാ കോണ്‍ഗ്രസ് പ്രതിഷേധത്തോടായിരുന്നു കെ.സുധാകരന്റെ പരാമര്‍ശം. പ്രതിഷേധിച്ചതിന് മഹിളാ കോണ്‍ഗ്രസ് മാപ്പ് പറഞ്ഞത് അവരുടെ മാന്യതയും തറവാടിത്തവും കൊണ്ടാണ്. മണിക്കിതൊന്നും ഇല്ലല്ലോ എന്നും കെ.സുധാകരന്‍ ചോദിച്ചു.

മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തിയ നിയമസഭാ മാര്‍ച്ചിലാണ് മണിയെ ചിമ്പാന്‍സിയായി ചിത്രീകരിച്ചത്. ചിമ്പാന്‍സിയുടെ ചിത്രത്തില്‍ എം.എല്‍.എയുടെ മുഖം വെട്ടി ഒട്ടിച്ചായിരുന്നു അധിക്ഷേപം. മണിക്കെതിരേ മോശമായ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യം വിളികളുമുണ്ടായി. വിവാദമായതോടെ പ്രവര്‍ത്തകര്‍ കട്ടൗട്ട് ഒളിപ്പിച്ചു. ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പാതിവഴിക്ക് മടങ്ങുകയും ചെയ്തു.

കെ.കെ രമക്കെതിരേ എം.എം മണി നിയമസഭയില്‍ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസ് നിയമസഭാ മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ഉപയോഗിച്ച ബോര്‍ഡ് എം.എം മണിയെ വ്യക്തിപരമായി അവഹേളിക്കുന്നതാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും രാഷ്ട്രീയ രീതിയല്ല.

നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ഈ ബോര്‍ഡ് കൊണ്ടു വന്നത്. അല്ലാതെ മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാന പ്രകാരമായിരുന്നില്ല. ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ട ഉടനെ അത് മാറ്റാന്‍ നിര്‍ദേശിച്ചു. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോര്‍ഡ് എം.എം മണിക്കോ അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു. മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഖേദം പ്രകടിപ്പിച്ച് കൊണ്ടുള്ള ഈ കുറിപ്പ് ഇറക്കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *