തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ചതിന് പോലിസ് നോട്ടീസ് ലഭിച്ചുവെന്ന് മുന്‍ എം.എല്‍.എ ശബരീനാഥ്. വളരെ സമാധാനപരമായാണ് വിമാനത്തില്‍ പ്രതിഷേധിച്ചതെന്നും കേസുമായി സഹകരിക്കുമെന്നും ശബരീനാഥന്‍ പറഞ്ഞു.
ശബരീനാഥനെ നാളെ ചോദ്യം ചെയ്യാനാണ് പോലിസ് തീരുമാനം. വിമാനത്തിലെ പ്രതിഷേധം സംബന്ധിച്ച വാട്‌സ്ആപ്പ് സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് പോലിസ് നോട്ടീസയച്ചത്.