തപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തപാല്‍ വകുപ്പിന്റെ ദീന്‍ ദയാല്‍ സ്പര്‍ശ് യോജന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

തലശ്ശേരി: തപാല്‍ വകുപ്പ് ആറ് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ദീന്‍ ദയാല്‍ സ്പര്‍ശ് യോജന 2022 -23 (സ്റ്റാംപുകളിലെ അഭിരുചിയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്‌കോളര്‍ഷിപ്പ്) സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.
പദ്ധതി പ്രകാരം ഈ അധ്യയന വര്‍ഷത്തില്‍ കേരള തപാല്‍സര്‍ക്കിളിലെ 40 വിദ്യാര്‍ഥികള്‍ക്ക് 6000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കും. ആറാം ക്ലാസ് മുതല്‍ ഒമ്പതാം ക്ലാസ് വരെ പഠിക്കുന്നതും അവസാന പരീക്ഷയില്‍ 60% മാര്‍ക്ക് (പട്ടികജാതി/പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 5% ഇളവ്) നേടിയതും കൂടാതെ കേരള തപാല്‍ സര്‍ക്കിളിലെ ഏതെങ്കിലും ഫിലാറ്റലി ബ്യൂറോയിലെ ഫിലാറ്റലിക് നിക്ഷേപ അക്കൗണ്ട് ഉള്ളവര്‍ക്കും സ്പര്‍ശ് മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ട്.

ക്വിസ്, ഫിലാറ്റലി പ്രോജക്ട് എന്നിങ്ങനെ മത്സരത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. ആദ്യഘട്ട ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷ തലശ്ശേരി പോസ്റ്റല്‍ സൂപ്രണ്ടിന് ജൂലൈ 31 നകം രജിസ്റ്റേര്‍ഡ് തപാല്‍/സ്പീഡ് പോസ്റ്റില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോം ലഭിക്കുന്നതിനും www.keralapost.gov.in സന്ദര്‍ശിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ അടുത്തുള്ള തപാല്‍ ഓഫിസ് സന്ദര്‍ശിക്കുകയോ 87146 25187, അല്ലെങ്കില്‍ 9562976692, എന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യണം.

 

Share

Leave a Reply

Your email address will not be published. Required fields are marked *