കച്ചളമാസ് കൂട്ടായ്മ വാര്‍ഷികാഘോഷം നടത്തി

കച്ചളമാസ് കൂട്ടായ്മ വാര്‍ഷികാഘോഷം നടത്തി

കോഴിക്കോട്: കുറ്റിച്ചിറ തെക്കുംതലയിലെ പുരാതന തറവാടായ മാളിയേക്കല്‍ (സി.പി.എം) കച്ചളാമാസ്
കൂട്ടായ്മ പാരാമൗണ്ട് ടവറില്‍ വച്ച് വാര്‍ഷികാഘോഷം വിപുലമായി നടത്തി. പരിപാടിയില്‍ കച്ചളാമാസ് സഖ്യം പ്രസിഡന്റ് റിട്ട.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.പി.എം സൈഫുദ്ദീന്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. പി.എ ആനിഷ് ഖത്തര്‍
പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യരക്ഷാധികാരി സി.പി.എം അബ്ദുറഹിമാന്‍ ബിന്‍ അഹ്മദ്, ജനറല്‍ സെക്രട്ടറി സി.പി.എം സഈദ്അ ഹ്മദ് (ചന്ദ്രിക മുന്‍ ചീഫ് സബ് എഡിറ്റര്‍), കെ.എം ബഷീര്‍ അഹ്മദ്, ജുബുല സഫീര്‍ (സെക്രട്ടറി), ഷഹനാസ് ടീച്ചര്‍, ട്രഷറര്‍ ഇ.വി ആഷിക്, രക്ഷാധികാരി സി.പി.എം സുഹറ ടീച്ചര്‍, മാളിയേക്കല്‍ നൗഷാദ്, ഇ.വി.ജിഷി ബസ്‌നി, സബ് പോസ്റ്റ്മാസ്റ്റര്‍ ഇ.വി ജൂലിയ ബഷീര്‍, തസ്‌നിറിന്‍സു, പി.കെ ജസീല ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സി.പി.എം ഇജാസ് സ്വാഗതവും, മിനു ആനിഷ് നന്ദിയും പറഞ്ഞു. യോഗാനന്തരം കലാപരിപാടികളും ക്വിസ് മത്സരവും നടത്തി. കലാപരിപാടിക്ക് ഹാഫില ഇജാസും ക്വിസ് മത്സരത്തിന് സി.പി.എം ഷെറിന്‍ ടീച്ചറും നേതൃത്വം നല്‍കി. മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം ഡോ.ഇ.വി സീജുവും അഡ്വ.ശംസുവും ചേര്‍ന്ന് സമ്മാനിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *