കോഴിക്കോട്: എഴുത്ത് ജീവിതത്തിന്റെ അറുപതു വര്‍ഷങ്ങള്‍ പിന്നിടുന്ന ജമാല്‍ കൊച്ചങ്ങാടിക്ക് ഇന്തോ- അറബ് സാഹിത്യ കൂട്ടായ്മയായ സംസ്‌കാരയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. വാക്കുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്ന കാലത്ത് പത്രപ്രവര്‍ത്തനത്തിന്റെ അറുപതു വര്‍ഷങ്ങള്‍ പിന്നിടുക എന്നത് അഭിമാനകരമാണെന്ന് ഡോക്ടര്‍ പി.കെ പോക്കര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി ചെക്കുട്ടി കൊച്ചങ്ങാടിയെ ഷാള്‍ അണിയിച്ചുകൊണ്ട് ആദരിച്ചു. മുന്‍ തേജസ് എഡിറ്റര്‍ അഹമ്മദ് ശരീഫ് കാരന്തൂര്‍ ആധ്യക്ഷത വഹിച്ചു. ബന്ന ചേന്ദമംഗലൂര്‍, ലത്തീഫ് പറമ്പില്‍, മനു റഹ്മാന്‍, വചനം സിദ്ദീഖ്, കെ.എ ജബ്ബാരി, ഷഹനാസ്, റഫീഖ് പന്നിയങ്കര, മുന്‍ മാധ്യമം ലൈബ്രേറിയന്‍ നൗഷാദ്, അഡ്വ.അസീസ്, മുസ്തഫ വിളയേടത്തു, കോയ മുഹമ്മദ്, മസ്ഹര്‍ എന്നിവര്‍ ആശസകള്‍ അര്‍പ്പിച്ചു. അമ്മാര്‍ കിഴുപറമ്പ് സ്വാഗതവും സൗദ പൊന്നാനി നന്ദിയും പറഞ്ഞു.