ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ബെന്‍സ് സ്റ്റോക്‌സ് ഏകദിനി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 31 കാരനയ താരത്തിന് മൂന്ന് ഫോര്‍മാറ്റിലും ഒരു പോലെ കളിക്കുന്നത് പ്രയാസമായതിനെ തുടര്‍ന്നാണ് താരം വിരമിക്കുന്നത്.
സൗത്ത് ആഫ്രിക്കക്കെതിരേ നടക്കുന്ന ആദ്യ ഏകദിനത്തോടെ ഏകദിന ഫോര്‍മാറ്റിനോട് താന്‍ വിട പറയുമെന്നും. എന്നാല്‍, ടെസ്റ്റിലും ട്വന്റി ട്വന്റി ഫോര്‍മാറ്റിലും തുടരുമെന്നും താരം വ്യക്തമാക്കി.
ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ബെന്‍ സ്റ്റോക്സ്. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായകമായത് സ്റ്റോക്സിന്റെ പ്രകടനമായിരുന്നു. പുറത്താവാതെ 84 റണ്‍സുമായാണ് സ്റ്റോക്സ് ഇംഗ്ലണ്ടിന്റെ ഹീറോയയത്. ജോ റൂട്ട് നായകസ്ഥാനം ഒഴിഞ്ഞതിനെ പിന്നാലെ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടെസ്റ്റ് നായകനാക്കിയിരുന്നു.
2011ല്‍ അയര്‍ലാന്‍ഡിനെതിരേയായിരുന്നു സ്‌റ്റോക്‌സിന്റെ അരങ്ങേറ്റ മത്സരം. 104 ഏകദിന മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിയും 21 അര്‍ധസെഞ്ചുറിയടക്കം 2919 റണ്‍സും ബൗളിങ്ങില്‍ 74 വിക്കറ്റും താരം ഇംഗ്ലണ്ടിന് വേണ്ടി നേടിയിട്ടുണ്ട്.