ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി പുതുച്ചേരിയിലും നടപ്പാക്കണമെന്ന്

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി പുതുച്ചേരിയിലും നടപ്പാക്കണമെന്ന്

മാഹി: നിലവില്‍ ഫലപ്രദമായി തമിഴ്‌നാട് സര്‍ക്കാരും ജൂലായ് ഒന്നു മുതല്‍ കേരള സര്‍ക്കാരും തങ്ങളുടെ ജീവനക്കാര്‍ക്കും പെന്‍ഷന്‍ പറ്റി പിരിഞ്ഞവര്‍ക്കുംവേണ്ടി നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയുടെ മാതൃക പുതുച്ചേരിയിലും നടപ്പിലാക്കണമെന്ന് എഫ്.എസ്.എ പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. മയ്യഴിയിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാലയങ്ങളിലും ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്തണമെന്നും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. മയ്യഴിയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ സമയബന്ധിതമായി നികത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാനും ഫെഡറേഷന്‍ ഓഫ് സര്‍വീസ് അസോസ്സിയേഷന്‍ തീരുമാനിച്ചു. പ്രസിഡന്റ് സത്യനാഥന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീകുമാര്‍ ഭാനു, അടിയേരി മനോഹരന്‍, പ്രമോദ് കുമാര്‍, ഗിരീഷ്, സതീശന്‍, സന്‍ജീവന്‍, സുജേഷ്, അനൂപ് കുമാര്‍, ജയപ്രകാശ് എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *