ലക്നൗ ലുലുമാളിന് മുന്നില്‍ ഹിന്ദുമഹാസഭയുടെ വന്‍ പ്രതിഷേധം

ലക്നൗ ലുലുമാളിന് മുന്നില്‍ ഹിന്ദുമഹാസഭയുടെ വന്‍ പ്രതിഷേധം

ലക്‌നൗ: ജൂലൈ 10ന് യു.പി മുഖ്യമന്ത്രി യോഗി അദിത്യനാഥ് ഉദ്ഘാടനം ചെയ്ത ലുലു മാളിന് മുന്‍പില്‍ വന്‍ പ്രതിഷേധം. ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പോലിസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധത്തെ ഹിന്ദുമഹാ സഭയുടെ ഭാരവാഹികളെ പോലിസ് കസ്റ്റഡിയിലെടുത്തു.

മാളിനുള്ളില്‍ ചിലര്‍ നമസ്‌കരിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ പൊട്ടിപുറപ്പെട്ടത്. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം മാളിന്റെ പ്രവേശന കവാടത്തിന് പുറത്ത് സുന്ദര്‍ കാണ്ഡം പാരായണം ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. സെക്ഷന്‍ 144 ലംഘിച്ചതിന് ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ലുലുമാളിന് അകത്ത് നിസ്‌കരിച്ചവര്‍ക്ക് എതിരെ പോലിസ് കേസെടുത്തിട്ടുണ്ട്. ലുലു ഗ്രൂപ്പ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഹിന്ദു സംഘടന പരാതി നല്‍കിയതിന് പിന്നാലെയാണ് അധികൃതരും പരാതി നല്‍കിയിരിക്കുന്നത്. മാളിനകത്ത് ഒരു മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനയും അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *