മാഹി: മാഹി വിമോചനദിനത്തിന്റെ 68ാം വാര്‍ഷികദിനത്തില്‍ ടാഗോര്‍ പാര്‍ക്കിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി. ഐ.കെ കുമാരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ യോഗം രമേശ് പറമ്പത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഐ.അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. കീഴന്തുര്‍ പത്മനാഭന്‍, പി.പി വിനോദ്, സത്യന്‍ കേളോത്ത്, കെ.ഹരീന്ദ്രന്‍, എം.എ കൃഷ്ണന്‍, കെ.വി ഹരീന്ദ്രന്‍, ഇ.കെ റഫീഖ്, കെ.സുരേഷ്, കെ.പി അശോകന്‍ സംബന്ധിച്ചു. മഹാത്മാഗാന്ധിയുടെ പൂര്‍ണകായ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം രക്തസാക്ഷി മണ്ഡപത്തിലേക്ക് റാലിയും നടന്നു. ഗാന്ധി ശിഷ്യനും സര്‍വോദയ നേതാവുമായ പി.ഗോപിനാഥന്‍ നായരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.