പ്യാലി വിജയം ആഘോഷിച്ച് അണിയറക്കാര്‍

പ്യാലി വിജയം ആഘോഷിച്ച് അണിയറക്കാര്‍

പ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയമാക്കിയ പ്യാലിയുടെ വിജയാഘോഷം കുരുന്ന് പ്രതിഭകള്‍ക്കൊപ്പം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ആഘോഷിച്ചു. കുട്ടികളുടെ ചിത്രമായ ‘പ്യാലി’യുടെ റിലീസിനോട് അനുബന്ധിച്ച് കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പ്യാലി ആര്‍ട്ട് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 14 ജില്ലകളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു പ്യാലി ആര്‍ട്ട് മത്സരം. മികച്ച പ്രതികരണമായിരുന്നു മത്സരത്തിന് കുട്ടികളുടെ ഭാഗത്ത് നിന്ന് ലഭിച്ചത്. വിജയികളായവര്‍ക്ക് ഒപ്പം ചിത്രത്തിന്റെ വിജയം ആഘോഷിച്ചതിനോടൊപ്പം പ്യാലി സിനിമ കാണുന്നതിനുള്ള ടിക്കറ്റും പ്രോത്സാഹന സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പോപ്പീസാണ് സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്തത്. ചിത്രത്തിന്റെ സംവിധായകരും ബാലതാരങ്ങളും ചേര്‍ന്നാണ് വിജയികളായ കുരുന്ന് പ്രതിഭകള്‍ക്ക് സമ്മാനങ്ങള്‍ കൈമാറിയത്. അഞ്ചു വയസുകാരിയായ കൊച്ചു പെണ്‍കുട്ടിയുടെയും അവളുടെ സഹോദരന്റെയും കഥ പറയുന്ന ചിത്രമായ പ്യാലി ജൂലൈ എട്ടിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച അഭിപ്രായങ്ങളുമായി പ്രദര്‍ശനം തുടരുന്ന ചിത്രത്തെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്താണ് സ്വീകരിച്ചത്.

ആര്‍ട്ടിനും ബാലതാരത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമാണ് പ്യാലി. പ്യാലി എന്ന അഞ്ചുവയസുകാരിയുടെയും അവളുടെ ലോകം തന്നെയായ സഹോദരന്‍ സിയയുടെയും കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അകാലത്തില്‍ വിട പറഞ്ഞകന്ന അതുല്യനടന്‍ എന്‍.എഫ് വര്‍ഗീസിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്നാണ് പ്യാലി നിര്‍മിച്ചിരിക്കുന്നത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബിതയും റിനും ചേര്‍ന്നാണ്.

ബാര്‍ബി ശര്‍മ്മ, ജോര്‍ജ് ജേക്കബ്, ശ്രീനിവാസന്‍, മാമുക്കോയ, അപ്പാനി ശരത്, റാഫി, അല്‍ത്താഫ് സലിം, സുജിത് ശങ്കര്‍, ആടുകളം മുരുഗദോസ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്‍മാതാവ് – സോഫിയ വര്‍ഗ്ഗീസ് & വേെഫറര്‍ ഫിലിംസ്, ക്യാമറ – ജിജു സണ്ണി, സംഗീതം – പ്രശാന്ത് പിള്ള, എഡിറ്റിങ് – ദീപു ജോസഫ്, പ്രൊജക്റ്റ് ഡിസൈനര്‍ – ഗീവര്‍ തമ്പി, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – സന്തോഷ് രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിഹാബ് വെണ്ണല, മേക്കപ്പ്- ലിബിന്‍ മോഹന്‍, കോസ്റ്റ്യൂം – സിജി തോമസ്, കലാ സംവിധാനം – സുനില്‍ കുമാരന്‍, വരികള്‍ – പ്രീതി പിള്ള, ശ്രീകുമാര്‍ വക്കിയില്‍, വിനായക് ശശികുമാര്‍, സ്റ്റില്‍സ് – അജേഷ് ആവണി, പി.ആര്‍.ഒ – പ്രതീഷ് ശേഖര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് – അനൂപ് സുന്ദരന്‍, നൃത്ത സംവിധാനം – നന്ദ, ഗ്രാഫിക്‌സ് – WWE, അസോസിയേറ്റ് ഡയറക്ടര്‍ – അലക്‌സ്, ശ്യാം പ്രേം, സൗണ്ട് മിക്സ് – ഫസല്‍ എ. ബക്കര്‍, കളറിസ്റ്റ് – ശ്രീക് വാരിയര്‍, ടൈറ്റില്‍സ് – വിനീത് വാസുദേവന്‍, മോഷന്‍ പോസ്റ്റര്‍ – സ്‌പേസ് മാര്‍ലി, പബ്ലിസിറ്റി ഡിസൈന്‍ – വിഷ്ണു നാരായണന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *