കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ ചോര്‍ന്നത് കണ്ടെത്തണമെന്ന് വിചാരണ കോടതി. ദൃശ്യങ്ങള്‍ പരിശോധിച്ചത് ജിയോ സിം ഉള്ള വിവോ ഫോണിലിട്ടാണ്. അതിനാല്‍ വിവോ ഫോണ്‍ ആരുടേതാണെന്ന് വേഗത്തില്‍ കണ്ടെത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
വിചാരണ ഘട്ടത്തില്‍ ആവശ്യമെങ്കില്‍ മാത്രമാണ് ദൃശ്യങ്ങള്‍ പരിശോധിക്കുക. എന്നാല്‍, തന്നോട് പലതവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും താന്‍ ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. തനിക്ക് ദൃശ്യങ്ങള്‍ കാണണമെന്ന പ്രത്യേക താല്‍പ്പര്യമില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ നാല് തവണ ആവശ്യപ്പെട്ടിട്ടും താന്‍ പറഞ്ഞത് നോ എന്നാണെന്ന് ജഡ്ജി വ്യക്തമാക്കി. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും വിചാരണ കോടതി ജഡിജി ചോദിച്ചു. കേസ് ചൊവ്വാഴ്ച്ച കോടതി പരിഗണിക്കും.