ഗുരുവായൂര്‍: കരുണ ഫൗണ്ടേഷനും പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയവും ചേര്‍ന്ന് കരുണ ഭവനില്‍ സംഘടിപ്പിച്ച കരുണാ സംഗമവും സമാദരണവും കല്പതരു നടലും നടത്തി.സംഗമം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ വി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. കരുണ ചെയര്‍മാന്‍ കെ.ബി സുരേഷ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യ പ്രഭാഷണം നടത്തി. ഗുരുവായൂര്‍ എ.സി.പി കെ.ജിസുരേഷിനെ ചടങ്ങില്‍ ആദരിച്ചു. ബ്രഹ്മകുമാരി സൈരന്ധ്രി രാജയോഗ പരിശീലനം നടത്തി. ഗുരുവായൂര്‍ റോട്ടറി ക്ലബ്ബ് സെക്രട്ടറി മനു കൃഷ്ണാനന്ദ്, കെ.കെ.ബക്കര്‍, അബ്ദുട്ടി കൈതമുക്ക്, പി.എസ്.ചന്ദ്രന്‍, ശശിധരന്‍ ചൊവ്വല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.