എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്; എന്‍.ഐ.ടി കോഴിക്കോട് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വകുപ്പിന് ദേശീയ അംഗീകാരം

എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്; എന്‍.ഐ.ടി കോഴിക്കോട് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വകുപ്പിന് ദേശീയ അംഗീകാരം

കോഴിക്കോട്: അടുത്തിടെ പുറത്തിറക്കിയ എന്‍.ഐ.ആര്‍.എഫ് 2022 (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ്
ഫ്രെയിംവര്‍ക്ക്) പ്രകാരം, തുടര്‍ച്ചയായ വര്‍ഷവും, ആര്‍ക്കിടെക്ചര്‍ സ്ട്രീമിലെ 550 ഓളം സ്ഥാപനങ്ങളില്‍, എന്‍.ഐ.ടികാലിക്കറ്റ് മികച്ച രണ്ടാമത്തെ ഇന്‍സ്റ്റിറ്റ്യൂട്ടായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ നാലാം വര്‍ഷവും മികച്ച മൂന്ന് സ്ഥാപനങ്ങളില്‍ ഇടംനേടിയാണ് വകുപ്പ് ഈ നേട്ടം കൈവരിച്ചത്.

എന്‍.ഐ.ആര്‍.എഫ് റാങ്കിങ്ങിന്റെ പ്രധാന പാരാമീറ്ററുകള്‍ ടീച്ചിംഗ്, ലേണിംഗ് ആന്‍ഡ് റിസോഴ്സ് (TLR), റിസര്‍ച്ച് ആന്‍ഡ് പ്രൊഫഷണല്‍ പ്രാക്ടീസസ് (RPC), ഗ്രാജ്വേഷന്‍ ഔട്ട്കം(GO), ഔട്ട്റീച്ച് ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി (OI),പെര്‍സെപ്ഷന്‍ എന്നിവയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് ടി.എല്‍.ആറില്‍ 94, ആര്‍പിസിയില്‍ 48.32, ജി.ഒ.യില്‍ 84.84, ഒഐയില്‍ 68.28, പെര്‍സെപ്ഷനില്‍ 62.90 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്.

മുന്‍കാലങ്ങളില്‍, ആര്‍ക്കിടെക്ചര്‍ ആന്റ് പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റ് എന്‍.ഐ.ആര്‍.എഫ് 2021ല്‍ രണ്ട്, എന്‍.ഐ.ആര്‍.എഫ് 2020ല്‍ മൂന്നാമത്തേത്, എന്‍.ഐ.ആര്‍.എഫ് 2019ല്‍ മൂന്നാമതും, ഔട്ട്ലുക്ക് സര്‍വേ പ്രകാരം ഇന്ത്യയിലെ മികച്ച വാസ്തുവിദ്യാ വിദ്യാലയങ്ങളില്‍ അഞ്ചാമതും റാങ്ക് നേടിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന റാങ്കിങ്ങിലും വിലയിരുത്തലിലും ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ത്യയിലെ ആദ്യ പത്ത് സ്‌കൂളുകളില്‍ സ്ഥിരമായി സ്ഥാനം നിലനിര്‍ത്തുന്നു.’ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍, ട വകുപ്പ് രണ്ടാം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്, അതേസമയം 2020 ല്‍ മൂന്നാം റാങ്കില്‍ നിന്ന് രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. വിവിധ റാങ്കിങ് വിലയിരുത്തലുകളില്‍ വകുപ്പ് സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്ന് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് പ്ലാനിങ് വിഭാഗത്തിന്റെ പ്രൊഫസറും മേധാവിയുമായ ഡോ. കസ്തൂര്‍ബ എ.കെ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *