തിരുവനന്തപുരം: എം.എം മണി കെ.കെ രമ എം.എല്‍.എക്കെതിരേ നടത്തിയ വിവാദപരാമര്‍ശത്തിനെതിരേ പ്രതികരിച്ച സി.പി.ഐ നേതാവിനെതിരേ എം.എം മണി. ആനി രാജക്കെതിരേയാണ് എം.എം മണി അധിക്ഷേപവര്‍ഷം ചൊരിഞ്ഞത്. അവര്‍ ഡല്‍ഹിയിലാണല്ലോ ഉണ്ടാക്കുന്നത്. അവര്‍ക്ക് കേരളത്തിലെ പ്രശ്നങ്ങള്‍ അറിയില്ലല്ലോ.. എന്നായിരുന്നു എം.എം മണി കെ.കെ രമ വിവാദപരമാര്ശത്തില് എതിര്‍പ്പ് പറഞ്ഞ ആനി രാജക്കെതിരേ പറഞ്ഞത്.
കെ.കെ രമയെ കുറിച്ച് ആലോചിച്ചു തന്നെയാണ് പറഞ്ഞത്. സമയം കിട്ടിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായി പറഞ്ഞേനെ. എം.എല്‍.എമാര്‍ സര്‍ക്കാരിനെതിരേ പറഞ്ഞാല്‍ തിരിച്ചുപറയുന്നതും കേള്‍ക്കണമെന്ന് എം.എം മണി പറഞ്ഞു. അതിനാല്‍ ആനിരാജയുടെ വാക്കുകള്‍ കണക്കിലെടുക്കുന്നില്ലെന്നും മണി കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ സംവാദങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള മറുപടിയായി വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും ഇടതുപക്ഷത്തിന്റെയും കമ്മ്യൂണിസ്റ്റുകാരുടെയും ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും ആനിരാജ അഭിപ്രായപ്പെട്ടിരുന്നു. മണിയുടെ പ്രസ്താവന ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.