അനധികൃതമായി ഡീസല്‍ കടത്തല്‍; മൂന്നുപേര്‍ പിടിയില്‍

അനധികൃതമായി ഡീസല്‍ കടത്തല്‍; മൂന്നുപേര്‍ പിടിയില്‍

തലശ്ശേരി: മാഹിയില്‍ നിന്നും അനധികൃതമായി ഡീസല്‍ കടത്തുന്നതിനിടയില്‍ മൂന്നുപേര്‍ പിടിയിലായി. പെരിങ്ങാടി റോഡില്‍ കല്ലായി കവലയില്‍ ഇന്നലെ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് കെ.എല്‍.39 ക്യു 3104 ടാങ്കര്‍ ലോറിയില്‍കടത്തുകയായിരുന്ന 12,000 ലിറ്റര്‍ ഡീസല്‍ പിടികൂടിയത്. ടാങ്കര്‍ ഓടിച്ച തിരുവനന്തപുരം ആറ്റിങ്ങലിലെ കുളങ്ങര തോടിയില്‍ ആര്‍.എല്‍ വിഷു ലാല്‍ (29), ഒപ്പമുണ്ടായിരുന്ന എറണാകുളം മുനമ്പത്തെ പള്ളി പറമ്പില്‍ ഫ്‌റോളിന്‍ ജോസഫ് (26), പായവൂര്‍ പുളിയന്‍ മാലക്കല്‍ സി.എ. ആല്‍വിന്‍ (25) എന്നിവരെ അറസ്റ്റ് ചെയ്തു. എറണാകുളത്തെ പമ്പുടമകള്‍ക്ക് വേണ്ടിയാണ് ഇന്ധനം കൊണ്ടു പോവുന്നതെന്ന് പോലിസ് പറഞ്ഞു. മാഹിയില്‍ ഡീസലിന് ലിറ്ററിന് പത്തു രൂപയലധികം വിലവ്യത്യാസമുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *