വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അനുമോദിച്ചു

വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അനുമോദിച്ചു

തലശ്ശേരി: വടക്കുമ്പാട് നവോദയ വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയ വടക്കുമ്പാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അനുമോദിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി ശ്രീഷ സ്‌കൂളിനുള്ള പുരസ്‌കാരവും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമെന്റോകളും വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് മുകുന്ദന്‍ മീത്തില്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍ വസന്തകുമാര്‍, പ്രിന്‍സിപ്പല്‍ ടി.ഒ ശശിധരന്‍, എം. ബാലന്‍, ഷിംജിത്ത്, പ്രധാനാധ്യാപകന്‍ ബാബു എം.പ്രസാദ്, കോറോത്താന്‍ രാജന്‍, എ.കെ സഗുണന്‍ എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *