മിഠായിതെരുവ് വ്യാപാരോല്‍സവം 2022 നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ സമാപന സമ്മേളനവും ബംബര്‍ നറുക്കെടുപ്പും ജൂലൈ 16ന്

മിഠായിതെരുവ് വ്യാപാരോല്‍സവം 2022 നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ സമാപന സമ്മേളനവും ബംബര്‍ നറുക്കെടുപ്പും ജൂലൈ 16ന്

കോഴിക്കോട്: മിഠായിതെരുവ് വ്യാപാരോല്‍സവം 2022 നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ സമാപന സമ്മേളനവും ബംബര്‍ സമ്മാന നറുക്കെടുപ്പും ജൂലൈ 16ന് വൈകീട്ട് ഏഴുമണിക്ക് എം.പി റോഡ് ജങ്ഷനില്‍ നടക്കും. മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിക്കും. ചെയര്‍മാന്‍ കെ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും.

കേക്ക് സ്റ്റുഡിയോ കിച്ചണ്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ്‌ ഡയറക്ടര്‍ മുഹമ്മദ് നൗഫല്‍.പി, പോലിസ് അസി.കമ്മീഷണര്‍ ബിജുരാജ്.പി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ മുഖ്യാതിഥിയായിരിക്കും. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡന്റ് എം.വി.എം കബീര്‍, വ്യാപാരി വ്യവസായി സമിതി മിഠായിതെരുവ് യൂണിറ്റ് സെക്രട്ടറി ഷിനോജ്.എം ആശംസകള്‍ നേരും. വ്യാപോരല്‍സവം കണ്‍വീനര്‍ ഷഫീഖ് പട്ടാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജോ. കണ്‍വീനര്‍ സിറാജ് സഫാരി സ്വാഗതവും ട്രഷറര്‍ സി.കെ റഫീഖ് കമാന്റോ നന്ദിയും പറയും.

Share

Leave a Reply

Your email address will not be published. Required fields are marked *