പെരുന്നാള്‍ കൂടാന്‍ ഇനി മാര്‍ട്ടി ചേട്ടനില്ല..

പെരുന്നാള്‍ കൂടാന്‍ ഇനി മാര്‍ട്ടി ചേട്ടനില്ല..

മാഹി: ദീര്‍ഘകാലമായി മയ്യഴി പള്ളി പെരുന്നാള്‍ വേളയില്‍ മയ്യഴി മാതാവിന്റെ തിരുകര്‍മങ്ങളില്‍ പങ്കെടുക്കാനും അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും വയനാട് പള്ളിക്കുന്ന് പാലപ്പറ്റയില്‍ നിന്ന് മയ്യഴി പള്ളിയില്‍ മുറതെറ്റാതെയെത്തുന്ന മയ്യഴിക്കാരുടെ മാര്‍ട്ടി ചേട്ടന്‍ എന്ന മാര്‍ട്ടിന്‍ യാക്കോബ് (51) നിര്യാതനായി. മികച്ച പാചകക്കാരന്‍ കൂടിയായ മാര്‍ട്ടിന്‍ തിരുന്നാളാഘോഷങ്ങളിലെത്തുന്ന വൈദിക സമൂഹത്തിനുള്ള ഭക്ഷണം പാചകം ചെയ്യുന്നതിന്റെ ചുമതലക്കാരന്‍ കൂടിയായിരുന്നു. വിശുദ്ധ അമ്മ ത്രേസ്യാ പുണ്യവതിയോടുള്ള അതിരറ്റ ആരാധനയാണ് ഈ വയനാട്ടുകാരനെ മയ്യഴി ഇടവകയുടെ പ്രിയങ്കരനാക്കിയത്. പെരുന്നാളിന്റെ ഓള്‍റൗണ്ടറായിരുന്നു മാര്‍ട്ടിന്‍ യാക്കോബെന്ന് മുന്‍ പള്ളി വികാരി ഫാദര്‍ ജെറോം ചിങ്ങന്തറ അനുശോചനക്കുറിപ്പില്‍ അറിയിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *