നാദാപുരം: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ നിരോധനത്തിന്റെ ഭാഗമായി നാദാപുരത്ത് സ്റ്റിക്കര്‍ ക്യാമ്പയിന്‍ ആരംഭിച്ചു .ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ജൂലൈ ഒന്നു മുതല്‍ സമ്പൂര്‍ണ്ണ നിരോധനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്, ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ മുന്നോടിയായുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റിക്കര്‍ ക്യാമ്പയിന് തുടക്കമിട്ടത്. ‘പ്ലാസ്റ്റിക്ക് ക്യാരി ബാഗുകള്‍ വില്‍ക്കുന്നതല്ല, നല്‍കുന്നതല്ല, ഉപയോഗിക്കുന്നതല്ല ‘എന്ന് ആലേഖനം ചെയ്ത സ്റ്റിക്കറുകളാണ് വ്യാപാരസ്ഥാപനങ്ങളിലും വിവിധ ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള 2000 സ്ഥാപനങ്ങളിലാണ് ഹരിത കര്‍മസേന അംഗങ്ങള്‍ പതിക്കുന്നത് .
വ്യാപാരികളുടെ സഹകരണത്തോടെ സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് സ്റ്റിക്കര്‍ പ്രിന്റ് ചെയ്തത്. കല്ലാച്ചിയില്‍ നടന്ന ചടങ്ങില്‍ വെച്ച് കടയില്‍ സ്റ്റിക്കര്‍ പതിച്ച് പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി.കെ നാസര്‍, എം.സി സുബൈര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ് , അസിസ്റ്റന്റ് സെക്രട്ടറി ടി. പ്രേമാനന്ദന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.സതീഷ് ബാബു, ഹരിത കേരള മിഷന്‍ റിസോര്‍സ് പേഴ്‌സണ്‍ കെ.കുഞ്ഞിരാമന്‍, ഹരിത കര്‍മ്മ സേനാംഗങ്ങളായ എന്‍.കെ രേവതി, കെ.സി നിഷ ,വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ എം.സി ദിനേശന്‍, ടി.കെ മൊയ്തൂട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.