തന്റേത് വാവിട്ട വാക്കല്ല; കെ.കെ രമക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കില്ല: എം.എം മണി

തന്റേത് വാവിട്ട വാക്കല്ല; കെ.കെ രമക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കില്ല: എം.എം മണി

  • പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ മുഖ്യമന്ത്രി പിണറായി വിജയനോ പറയാതെ പരമാര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ല

തിരുവനന്തപുരം: നിയമസഭയില്‍ കെ.കെ രമക്കെതിരായ പരാമര്‍ശത്തില്‍ തെറ്റില്ലെന്നും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കില്ലെന്നും എം.എം മണി എം.എല്‍.എ. തന്റേത് വാവിട്ട വാക്കല്ലെന്നും മഹതി എന്ന വാക്ക് മനഃപൂര്‍വം പറഞ്ഞതാണെന്നും എം.എം മണി പറഞ്ഞു.

കെ.കെ രമയെ കുറിച്ച് ഇതെല്ലാം നേരത്തെ പറഞ്ഞതാണ്. രമ മുഖ്യമന്ത്രിയെ നിരന്തരമായി തേജോവധം ചെയ്യുകയാണ്. അതിന് ഇത്രകാലമായി മറുപടി പറഞ്ഞിരുന്നില്ല. പ്രസംഗം മുഴുമിക്കാന്‍ പ്രതിപക്ഷം സമ്മതിച്ചില്ല. മുഴുവന്‍ കേട്ടിരുന്നെങ്കില്‍ വിവാദം ഉണ്ടാകുമായിരുന്നില്ല എന്നും എം.എം മണി പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ മുഖ്യമന്ത്രി പിണറായി വിജയനോ പറയാതെ പരമാര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും മണി പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *