അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതല്‍

അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള; ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതല്‍

കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 16,17,18 തീയതികളില്‍ കൈരളി, ശ്രീ തിയേറ്ററുകളില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ഡെലിഗേറ്റ് പാസുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. രാവിലെ 11.30ന് കൈരളി തിയേറ്റര്‍ പരിസരത്ത് നടക്കുന്ന ചടങ്ങ് ഡെപ്യൂട്ടി മേയറും ഡെലിഗേറ്റ് കമ്മിറ്റി ചെയര്‍മാനുമായ മുസഫര്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യും. ആദ്യ പാസിന്റെ വിതരണം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് നിര്‍വഹിക്കും.

ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, ഡെപ്യൂട്ടി ഡയറക്ടര്‍ (ഫെസ്റ്റിവല്‍) എച്ച്. ഷാജി, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ അഡ്വ.പി.എം ആതിര, ഡെലിഗേറ്റ് കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ ടി.വി ലളിതപ്രഭ, വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ വനിതാ സംവിധായകരുടെ 24 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. കൈരളി തിയേറ്ററിലെ സ്വാഗതസംഘം ഓഫിസില്‍ സജ്ജീകരിച്ച ഹെല്‍പ്പ് ഡെസ്‌ക് മുഖേന ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നാണ്. https://registration.iffk.in/ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താം. മുതിര്‍ന്നവര്‍ക്ക് 300 രൂപയും വിദ്യാര്‍ഥികള്‍ക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്.

Share

Leave a Reply

Your email address will not be published. Required fields are marked *