തലശ്ശേരി: കനത്ത മഴയെ തുടര്‍ന്ന് മൂന്നാം ഗേറ്റിലെ അടിപ്പാലം തടാകമായി മാറി. ഇവിടെ ഓവുചാലുണ്ടെങ്കിലും വെള്ളം ഒഴുകിപ്പോകാതെ തളം കെട്ടിക്കിടക്കുകയാണ്. ഇതുമൂലം വാഹനയാത്ര മാത്രമല്ല, കാല്‍നടയാത്ര പോലും അസാധ്യമായി. ആഴമറിയാതെ കടന്നുപോകുന്ന ഇരുചക്രവാഹനങ്ങളും കാറുകളുമെല്ലാം പാലത്തിനടിയില്‍ കുരുങ്ങിപോവുകയാണ്. കെട്ടി നില്‍ക്കുന്ന വെള്ളം ഒഴുക്കാന്‍ വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.