- വിതരണം 17 വരെ തുടരും
പട്ടാമ്പി: കുറഞ്ഞ സ്ഥലത്ത് ഗുണമേന്‍മയുള്ള വിഷരഹിത പച്ചക്കറികള്‍ കൃഷി ചെയ്ത് കൂടുതല്‍ വിളവിലൂടെ പുതിയ കാര്‍ഷിക വിപ്ലവത്തിന് തുടക്കമിട്ട പട്ടാമ്പിയിലെ ഹാര്‍വെസ്റ്റേയുടെ നേതൃത്വത്തില്‍ സൗജന്യമായി പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്തു. പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്റ്റേയുടെ ഓഫിസ് പരിസരത്ത് വച്ച് തൃത്താല പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ പച്ചക്കറിതൈകളുടെയും വിത്തുകളുടെയും വിതരണോദ്ഘാടനം നിര്‍വഹിച്ചു.
പുതിയ കാര്‍ഷിക വിപ്ലവത്തിന് തുടക്കമിടുന്ന ഹാര്‍വെസ്റ്റേയുടെ പ്രവര്‍ത്തകരെ പഞ്ചായത്ത് പ്രസിഡന്റ് അഭിനന്ദിച്ചു. ചടങ്ങില്‍ ഡയറക്ടര്‍മാരായ സി.മൊയ്തീന്‍ കുട്ടി, കെ.അബ്ദുല്‍ അസീസ്, എം.ടി ഉമ്മര്‍, കെ.അരുണ്‍ എന്നിവരും പ്രിയ പ്രസാദ്, അഷിത ജിതിന്‍, വിനിത, ഷമീര്‍ ബാബു സി. മൊയ്തീന്‍, മണികണ്ഠന്‍ വി.പി, സൈഫുദ്ധീന്‍ വി.വി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. സൗജന്യ പച്ചക്കറിതൈകളുടേയും വിത്തുകളുടേയും വിതരണം 17 വരെ തുടരും. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ഏഴ് വരെ ഓഫിസ് പരിസരത്താണ് വിതരണം ചെയ്യുകയെന്ന് സംഘാടകര്‍ അറിയിച്ചു.