ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയെ ആദരിച്ചു

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയെ ആദരിച്ചു

ഷാര്‍ജ: വലിയ പെരുന്നാള്‍ ദിവസം ജി.സി.സി ഗോള്‍ഡ് ഹില്‍ ഹദ്ദാദ് സംഘടിപ്പിച്ച, ഗോള്‍ഡ് ഹില്‍ അറബ് ലീഗ് സീസണ്‍ ഫോറും സംഗമവും എന്ന പരിപാടിയില്‍വച്ച് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി നസീര്‍ ടി.വി താഹിറലി പൊറോപ്പാടിനെ ആദരിച്ചു.സാമൂഹിക-സാംസ്‌കാരിക സേവന രംഗത്ത് പ്രവാസികള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തു വരുന്ന പ്രമുഖ വ്യക്തിത്വമാണ് താഹിര്‍ അലി പൊറോപ്പാട്. എമിറേറ്റ്‌സ് റെഡ് ക്രെസെന്റ്, ഷാര്‍ജ ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ്, ഷാര്‍ജ കമ്മ്യൂണിറ്റി പോലിസ്, വതിനല്‍ എമാറാത് തുടങ്ങിയ ഡിപ്പാര്‍ട്ട്മെന്റ് വളണ്ടിയര്‍ രംഗത്തുള്ള അദ്ദേഹത്തിന്റെ സേവനത്തിന് ഇതിന് മുമ്പും ആദരവ് നല്‍കിയിരുന്നു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മുന്‍ മീഡിയ കമ്മിറ്റി/പബ്ലിക് റിലേഷന്‍ കണ്‍വീനര്‍, ഐ.എം.സി.സി പ്രസിഡന്റ്, എം.ഡി.എഫ് യു.എ.ഇ വൈസ് പ്രസിഡന്റ്, സാന്ത്വനം ഷാര്‍ജ കണ്‍വീനര്‍ തുടങ്ങി മത- സാമൂഹിക-സാംസ്‌കാരിക സന്നദ്ധ സംഘടന നേതൃസ്ഥാനങ്ങളും വഹിക്കുകയാണ് കാസര്‍ഗോഡ് തൃകരിപ്പൂര്‍ പൊറോപ്പാട് സ്വദേശിയായ താഹിറലി. ജലീല്‍ മെട്രോ, നാസര്‍ എരിയാല്‍ തുടങ്ങിയ വ്യവസായ പ്രമുഖരും ജി.സി.സി ഗോള്‍ഡ് ഹില്‍ ഹദ്ദാദ് പ്രസിഡന്റ് അമീര്‍ മസ്താന്‍, ഗോള്‍ഡ് ഹില്‍ അറബ് ലീഗ് സീസണ്‍ ഫോര്‍ ചെയര്‍മാന്‍ മനാഫ് കുന്നില്‍, മുഹമ്മദ് ബിന്‍ അബ്ബാസ്, ഹനീഫ കെ.എം, ഫാബിനെക്‌സ് റംഷി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *