കൊളംബോ: ജനകീയ പ്രക്ഷോഭത്തിനൊടുവില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബായ രാജപക്‌സെ രാജിവച്ചു. പ്രസിഡന്റിന്റെ രാജിക്കത്ത് ലഭിച്ചതായി പാര്‍ലമെന്റ് സ്പീക്കറുടെ ഓഫിസ് സ്ഥിരീകരിച്ചു.
വന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന ജനകീയ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതിന് തുടര്‍ന്ന് പ്രസിഡന്റ് രാജ്യംവിട്ടിരുന്നു. നിലവില്‍ മാലിദ്വീപില്‍ നിന്ന് സിംഗപ്പൂരില്‍ എത്തിയിട്ടുണ്ട് ഗോട്ടബായ രാജപക്‌സെ. എന്നാല്‍, ഗോട്ടബായ തങ്ങളോട് അഭയം ആവശ്യപ്പെടുകയോ തങ്ങള്‍ അഭയം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് സിംഗപ്പൂര്‍ അധികൃതര്‍ വ്യക്തമാക്കി.
ഗോട്ടബായ നാടുവിട്ടതിനു പിന്നാലെ രാജ്യത്ത് പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പ്രസിഡന്റിന്റെ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തു.
“The Speaker of Sri Lanka’s Parliament has received President Gotabaya Rajapaksa’s resignation letter,” Sri Lankan Speaker’s office says.
(File photo) pic.twitter.com/KPehGaOEjg
— ANI (@ANI) July 14, 2022