മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി ട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ഇത്തവണയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലേക്ക് പരിഗണിച്ച ശേഷമാണ് ടി20 ടീമില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞത്. ഇതോടെ ടി20 ലോകകപ്പ് ടീമില്‍ അവസരം ലഭിക്കില്ലെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. നേരത്തെ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലും സഞ്ജുവിനെ പരിഗണിക്കാത്തതിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം, സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.
അഞ്ച് മത്സരങ്ങളടങ്ങിയതാണ് വെസ്റ്റ് ഇന്‍ഡീസ് ട്വന്റി ട്വന്റി പരമ്പര. രോഹിത് ശര്‍മയാണ് നായകന്‍. ടീമില്‍ കെ.എല്‍ രാഹുലിനെയും കുല്‍ദീപ് യാദവിനെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവരെ ഫിറ്റ്‌നെസ് തെളിയിച്ചാല്‍ മാത്രമാണ് ഇവര്‍ ടീമിലെത്തുക.
ടീം ഇന്ത്യ: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയാസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ്, ഭുവനേശ് കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.