ന്യൂഡല്‍ഹി: തോല്‍വികളില്‍ നിന്ന് പാഠം പഠിച്ച് ഐ.സി.യുവില്‍ നിന്ന് തൃക്കാക്കരയില്‍ പൂര്‍ണ ആരോഗ്യത്തോടെ കണ്ട കോണ്‍ഗ്രസ്സിനെ വീണ്ടും ഐ.സി.യുവിലേക്ക് തിരികെ അയയ്ക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്ത് കാണുന്നതില്‍ അതിയായ ദുഃഖമുണ്ടെന്ന് എം.പ കെ. മുരളീധരന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മുരളീധരന്‍ പറഞ്ഞത്.
കഴിഞ്ഞ നിയമസഭ,ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകളിലെ പരാജയത്തില്‍ ഐ.സി.യുവില്‍ ആയ പ്രസ്ഥാനത്തെ പൂര്‍ണ്ണ ആരോഗ്യത്തോടെ തൃക്കാക്കരയില്‍ നമ്മള്‍ തിരികെ കൊണ്ടുവന്നിരുന്നു.
ഐക്യതയോടെയുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ വലിയ വിജയമായിരുന്നു അത്.എന്നാല്‍ സ്ഥാനമാനങ്ങള്‍ വീതംവെച്ച് അതിനെ ഐ.സി.യുവിലേക്ക് തിരികെ അയക്കാനുള്ള ശ്രമങ്ങള്‍ ചില ഭാഗത്തുനിന്നും കാണുന്നതില്‍ അതിയായ ദുഃഖമുണ്ട്.
എന്നതായിരുന്നു കെ.മുരളീധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകള്‍. കോണ്‍ഗ്രസ്സില്‍ സംഘടനാ തെരഞ്ഞെടുപ്പ് വേണമെന്ന ആവശ്യം കെ.മുരളീധരന്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ വിമര്‍ശനവുമായി മുരളീധരന്‍ രംഗത്തെത്തുന്നത്.