റാസല്‍ഖൈമ: റാസല്‍ഖൈമയിലെ എമിറേറ്റ്സ് റിംഗ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ആറ് തൊഴിലാളികള്‍ മരണപ്പെട്ടു. ഒരേ വാഹനത്തില്‍ യാത്ര ചെയ്തിരുന്ന ആറു പേരാണ് മരണപ്പെട്ടത്. ഇവരില്‍ അഞ്ച് പേര്‍ സംഭവസ്ഥലത്ത് വെച്ചും, ഒരാള്‍ ഗുരുതരമായി പരുക്കേറ്റ് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷവുമാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഭാരമുള്ള ട്രക്കില്‍ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ റാസല്‍ഖൈമ (RAK) പോലിസും ദേശീയ ആംബുലന്‍സ് ടീമും അപകടസ്ഥലത്തേക്ക് എത്തിയിരുന്നു. യു.എ.ഇയില്‍ വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് ഇന്‍ഡികേറ്റര്‍ ഇടാതെയുള്ള യാത്രയാണെന്ന് ഈ വര്‍ഷം ഏപ്രിലില്‍ ലെയ്ന്‍ മാറ്റം മൂലമുണ്ടാകുന്ന റോഡപകടങ്ങളുടെ വീഡിയോ പങ്കുവെച്ചു കൊണ്ട് അബുദാബി പോലിസ് വെളിപ്പെടുത്തിയിരുന്നു.