യാദ് രഹേഗ; കലാകാരന്മാര്‍ക്കുള്ള ആദരവും കലാവിരുന്നും സംഘടിപ്പിച്ചു

യാദ് രഹേഗ; കലാകാരന്മാര്‍ക്കുള്ള ആദരവും കലാവിരുന്നും സംഘടിപ്പിച്ചു

കോഴിക്കോട്: എസ്.ഐ.ഓ ജില്ലാ സംവേദന വേദിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ മാപ്പിള കലാകാരന്മാര്‍ക്കുള്ള ആദരവും കലാവിരുന്നും സംഘടിപ്പിച്ചു. ‘യാദ് രഹേഗ’ എന്ന തലക്കെട്ടില്‍ നടന്ന പരിപാടി പ്രശസ്ത മാപ്പിള സാഹിത്യ ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം ടി.മുഹമ്മദ് വേളം, എസ്.ഐ.ഓ കേരള ശൂറാ അംഗം അഡ്വ. റഹ്മാന്‍ ഇരിക്കൂര്‍, അന്‍വര്‍ കോട്ടപ്പള്ളി, നവാഫ് പാറക്കടവ്, ഷഫാഖ് കക്കോടി, അഫ്‌സല്‍ പുല്ലാളൂര്‍ എന്നിവര്‍ സംസാരിച്ചു. ജാബിര്‍ സുലൈം, ഉബൈദ് കുന്നക്കാവ്, ഷമീര്‍ പാലേരി, ജുനൈസ് ആനയാംകുന്ന്, ബദറുദ്ദീന്‍ പറന്നൂര്‍, ഷാഫിര്‍ വെള്ളയില്‍, ഗസ്സാലി വെള്ളയില്‍, ടി.കെ അലി പൈങ്ങോട്ടായി, അസ്ലം വാണിമേല്‍, നഷ്വ ഹുസൈന്‍ തുടങ്ങി സാഹിത്യ കലാ രംഗത്ത് നിന്നുള്ളവരെ വേദിയില്‍ ആദരിച്ചു. തുടര്‍ന്ന് ടീം ഖാഇനാത്ത് അവതരിപ്പിച്ച ഈദ് മെഹ്ഫില്‍ ഗാനവിരുന്നും വേദിയില്‍ അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *