മരത്തംകോട് മാര്‍ പീലക്സിനോസ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്തു

മരത്തംകോട് മാര്‍ പീലക്സിനോസ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ ബസ് ഫ്ളാഗ് ഓഫ് ചെയ്തു

മരത്തംകോട്: സ്‌കൂള്‍ മാനേജരായിരുന്ന ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വീതിയന്‍ കാതോലിക്കാ ബാവയുടെ ഓര്‍മ ദിനത്തിനോടനുബന്ധിച്ച് മാര്‍ പീലക്സിനോസ് മെമ്മോറിയല്‍ യു.പി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ യാത്രയ്ക്കായ് മാനേജ്മെന്റ് നല്‍കിയ ബസിന്റെ ഫ്ളാഗ് ഓഫ് കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് കരീം പന്നിത്തടം അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാദര്‍ ജോസഫ് ചെറുവത്തൂര്‍, പ്രധാന അധ്യാപിക പി.ശ്രീദേവി, ഫാദര്‍ സജി കുളങ്ങാട്ടില്‍, പി.ടി.എ.വൈസ് പ്രസിഡന്റ് പി.എം സെബീന, ഫ്രാന്‍സിസ് കൊള്ളന്നൂര്‍, മദര്‍ പി.ടി.എ.പ്രസിഡന്റ് പി.വി വീനി, മദര്‍ വൈസ് പ്രസിഡന്റ് പി.കെ ധന്യ, അധ്യാപകരായ സി.പി ലൈലിക, യു.ടി ഷീജ, പി.എം ഷൈലജ, സ്റ്റെഫി സണ്ണി, ജിന ജോണ്‍, സി.എം.സീനത്ത്, വി.പി. ജയ്സണ്‍, ഇ.എസ് ലീന, പി.ടി.എ അംഗങ്ങളായ കെ.സി സതീശ്, കെ.കെ നിഷീന, സി.വി കുരിയാക്കോസ്, എം.എ ശിവദാസ്, എ.ഡി ഉല്ലാസ്, എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *