കൊച്ചി: ബലാത്സംഗ- പോക്‌സോ കേസുകളില്‍ മോന്‍സണ്‍ മാവുങ്കലിന് ജാമ്യമില്ല. ഇരു കേസുകളിലും മോന്‍സണ്‍ നല്‍കിയ ജാമ്യഹരജി ഹൈക്കോടതി തള്ളുകയായിരുന്നു. തുടര്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് കലൂരിലെ വീട്ടില്‍ വച്ച് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കൂടാതെ വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്‌തെന്നതുമാണ് കേസ്.
കേസില്‍ ഉടന്‍ വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. ജാമ്യം ലഭിച്ചാല്‍ സാക്ഷികലെ സ്വാധീനിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോന്‍സണ്‍ മാവുങ്കലിന് കോടതി ജാമ്യം നിഷേധിച്ചത്. പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സണ്‍ മാവുങ്കല്‍ നിലവില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.