പി.കെ സഹദേവന്‍ അനുസ്മരണം നടത്തി

പി.കെ സഹദേവന്‍ അനുസ്മരണം നടത്തി

കോഴിക്കോട്: രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല കാര്യാവാഹും, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായിരുന്ന പി.കെ സഹദേവന്റ ആറാമത് ചരമ വാര്‍ഷികദിന അനുസ്മരണം നടത്തി. രാഷ്ട്രീയ സ്വയം സേവക സംഘം കോഴിക്കോട് വിഭാഗ് കാര്യകാരി സദസ്യന്‍ പി. ഹരീഷ്‌കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. മത്സ്യ പ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് പി. പീതാംബരന്‍,  ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഷൈനു, എസ്.എന്‍.ഡി.പി കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സി.സുധീഷ് , രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല പ്രൗഢ പ്രമുഖ് ടി.ദിവ്യന്‍, വെള്ളയില്‍ നഗര്‍ ഗതി വിധി സാമൂഹ്യ സമരസത പ്രമുഖ് എന്‍.പി രമണന്‍, കാമ്പുറം അരയ സമാജം സെക്രട്ടറി വി.വി ശിവ പ്രകാശ്, ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍, ഏരിയ പ്രസിഡന്റ് മധു കാമ്പുറം എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *