കോഴിക്കോട്: ക്രിസ്ത്യന്‍ കോളേജ് ഹൈസ്ക്കൂളിന് സമീപം നടപ്പാതയില്‍ തള്ളിയ മാലിന്യം എടുത്തു മാറ്റാത്ത കോര്‍പറേഷന്റെ ജനദ്രോഹ നടപടിക്കെതിരേ ബി.ജെ.പി തിരുത്തിയാട് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ കെ.ഷൈബു ഉദ്ഘാടനം ചെയ്തു. കോര്‍പറേഷന്റെ ഏഴഴക് പദ്ധതി നടപ്പില്‍ വന്നതോടെ നാടും നഗരവും മാലിന്യത്താലും അഴിമതിയാലും ചീഞ്ഞ് നാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അപകടങ്ങള്‍ നിരവധി സംഭവിക്കുന്ന സ്ഥലത്തെ മാലിന്യ കൂമ്പാരം കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുകയാണ്. വിദ്യാര്‍ഥികള്‍ നടപ്പാതയില്‍ നിന്നിറങ്ങി റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്. ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കില്‍ മാലിന്യവുമായി ബി.ജെ.പി കോര്‍പറേഷനിലേക്ക് മാര്‍ച്ച് ചെയുമെന്ന് അദ്ദേഹം കുട്ടിചേര്‍ത്തു. തിരുത്തിയാട് ഏരിയ പ്രസിഡണ്ട് പി.ബാലരാമന് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ കെ.സുശാന്ത്, മധു കാട്ടുവയല്‍, കമ്മിറ്റി അംഗം ആര്. അനില്‍ കുമാര്‍ ,ഏരിയ ജനറല്‍ സെക്രട്ടറി കെ.ബസന്ത്, പി.പി.രാജു , പി.സുരേഷ്, കെ. ഹേമന്ത് എന്നിവര്‍ പ്രസംഗിച്ചു.