കോഴിക്കോട്: കേരളത്തില്‍ എല്ലായിടത്തും ലഭ്യമാകുന്ന ബുക്കിങ് ആപ്ലിക്കേഷന്‍ സൗകര്യവുമായി ടൊയോടെക് ടെക്‌നോളജീസ്. 140 നിയോജക മണ്ഡലങ്ങളിലും കുറഞ്ഞ നിക്ഷേപത്തില്‍ സംരംഭകര്‍ക്ക് അവസരം. ആദ്യഘട്ടത്തില്‍ ഓട്ടോ, ടാക്‌സി, ബൈക്ക്, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍ എന്നിവയുടെ ബുക്കിങ് സൗകര്യം ലഭ്യമാക്കും. കമ്പനിയുടെ ഫ്രാഞ്ചൈസി വിതരണോദ്ഘാടനം 16ന് ഹോട്ടല്‍ ട്രപന്റയില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് നിര്‍വഹിക്കും. ഓട്ടോ, ടാക്‌സി, ബൈക്ക്, ഗുഡ്‌സ് ബുക്കിങ്ങിന് ‘ഹോഡോ മൈ ഓട്ടോ ഡ്രൈവര്‍ ആപ്പും’, ബാര്‍ബര്‍ ഷോപ്പ് , ബ്യൂട്ടി പാര്‍ലര്‍ ബുക്കിങ്ങിന് ബുക്ക് ഈസി ആപ്പുമാണ് പുറത്തിറക്കുന്നത്.
കേരളത്തിലുള്ള റിസോര്‍ട്ട്, ഹോട്ടല്‍, മെഡിക്കല്‍ സെന്ററുകള്‍ തുടങ്ങിയവയും ആപ്പിന്റെ ഭാഗമാകും. കുറഞ്ഞ നിക്ഷേപത്തില്‍ 140 സംരംഭകരെ വളര്‍ത്തിയെടുക്കുന്നതിലൂടെ പ്രാദേശിക തൊഴില്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ കഴിയും. സെയില്‍സ് സ്റ്റാഫിനേയും കമ്പനി തന്നെ നിയമിക്കും. നൂറു പ്രവൃത്തി ദിനങ്ങള്‍ കഴിഞ്ഞിട്ടും പ്രാദേശിക സംരംഭകന് വരുമാനം ലഭിച്ചില്ലെങ്കില്‍ കമ്പനി പണം തിരികെ നല്‍കും. കമ്പനിയുടെ പ്രവര്‍ത്തനം വൈകാതെ ഇന്ത്യ മുഴുവന്‍ വ്യാപിപ്പിക്കുനെന്ന് ടെക്‌നോളജീസ് അധികൃതര്‍ അറിയിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക്: 7736689666,7736698666.